വൈദ്യശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ പൂര്‍ണ്ണമായും ഒതുക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഒന്നാണ് കുട്ടികളില്‍ കാണുന്ന ആസ്ത്മ. ശ്വാസനാളത്തില്‍ ഇടവിട്ടിടവിട്ട് വരുന്ന നീര്‍ക്കെട്ട് ആണ് കുട്ടികളില്‍ ശ്വാസംമുട്ടലിന് പ്രധാനകാരണം. നിരന്തരമായ ചുമ, ശ്വാസം പുറത്തേക്ക് വിടാന്‍ ബുദ്ധിമുട്ടുക, നെഞ്ചില്‍ ഭാരം ഇരിക്കുന്നതു പോലെ അനുഭവപ്പെടുക, ജലദോഷം വന്നാല്‍തന്നെ ശ്വാസം മുട്ടല്‍ വരിക, കഫക്കെട്ട് വന്നാല്‍ വിട്ടുമാറാതിരിക്കുക, ചുമച്ച് ഛര്‍ദ്ദിക്കുക ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ആസ്ത്മയുടെ ലക്ഷണമായി ഉണ്ടാകാം.
കുടുംബത്തില്‍ അലര്‍ജി, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, മറ്റു ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ പാരമ്ബര്യം കുട്ടികളില്‍ ശ്വാസംമുട്ടല്‍ വരുന്നതിന് സ്വാധീനം ചെലുത്താറുണ്ട്. കുട്ടികള്‍ സംസാരത്തിനിയില്‍ ശ്വാസമെടുക്കാന്‍ സമയമെടുക്കുന്നത്, വയറിലെ പേശികള്‍ക്ക് ബലം കൊടുത്തുകൊണ്ട് ശ്വാസം വലിക്കുക, കളിക്കാനുള്ള ഉന്മേഷക്കുറവ്, പെട്ടെന്ന് കിതയ്ക്കുക, ഓടിക്കളിക്കുന്ന കുട്ടികളില്‍ രാത്രികാലങ്ങളില്‍ കാണുന്ന ചുമ, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍ ഇവയെല്ളാം ശ്വാസംമുട്ടലിന്റെ ഭാഗമായി കാണുന്നു.
തൂക്കക്കുറവുള്ള കുട്ടികള്‍, അമിതവണ്ണം, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍, ഇവര്‍ക്കെല്ലാം അലര്‍ജിയുടെയോ ശ്വാസംമുട്ടലിന്റേയോ സാദ്ധ്യതയുണ്ടാവും. ആസ്ത്മയുള്ള കുട്ടികള്‍ക്ക് കരച്ചില്‍, ചിരി, സങ്കടം, ജലദോഷം, പൊടിയടിക്കുക, വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, ചെടികള്‍, പുക, സിഗററ്റ്, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥയില്‍ വരുന്ന മാറ്റം, സൈനസുകളില്‍ കഫംകെട്ടല്‍, നെഞ്ചെരിച്ചില്‍ ഇവയെല്ളാം ശ്വാസംമുട്ടിന് കാരണമാകുന്നു.
കുട്ടികളിലെ ശ്വാസംമുട്ടലിന് ഹോമിയോ വളരെ ഫലപ്രദമാണ്. 6മാസത്തെ തുടര്‍ ചികിത്സകൊണ്ട് ഇത് പൂര്‍ണ്ണമായും ഭേദമാക്കാം. സ്ഥിരമായി വ്യായാമം ചെയ്യുകയോ നീന്തുകയോ ചെയ്യുന്നത് ശ്വാസംമുട്ടല്‍ സാദ്ധ്യത കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കളിക്കുന്നതിനോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തടസമില്ളാതിരിക്കുക, ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാ തിരിക്കുക, തുടര്‍ച്ചയായി കഫക്കെട്ട് വരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ളാതാക്കുക എന്നിങ്ങനെ കുട്ടികളില്‍ ആശ്വാസം കണ്ടാല്‍ ശ്വാസംമുട്ടല്‍ സാദ്ധ്യത കുറഞ്ഞു എന്ന് മനസ്സിലാക്കാമെന്ന വിഗദ്ദ്ധര്‍ പറയുന്നു.
Post Your Comments