കാലിഫോര്‍ണിയ : വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വൈറസ് ആക്രമണം. ഉപഭോക്താവിന്റെ സ്വകാര്യത ചോര്‍ത്തുന്ന തരത്തിലുള്ള വൈറസ് വോയിസ് കാളിനൊപ്പമാണ് ഫോണില്‍ പ്രവേശിക്കുന്നത്. സുരക്ഷാ വീഴ്ച പരിഹരിച്ചെന്നും, പ്രശ്‌നം പരിഹരിക്കുന്നതിനായി ഉപഭോക്താക്കാളോട് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഫേസ്ബുക്ക് അറിയിച്ചു.
ചില വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വൈറസ് ആക്രമണം ഉണ്ടായത്. ഇസ്രായേലി ഐ.ടി സ്ഥാപനമായ എന്‍.എസ്.ഒയാണ് വൈറസിന്റെ ഉറവിടമെന്ന് സ്ഥിരീകരണമുണ്ട്. ഈ മാസം ആദ്യമാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി ഒന്നര ലക്ഷം കോടി ഉപഭോക്താക്കളോട് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വാട്‌സ്ആപ്പ് ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളര്വരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനാണ് വൈറസ് ആക്രമണം ലക്ഷ്യമിട്ടതെന്നാണ് സൂചന. വോയിസ് കോളിനൊപ്പം ഫോണിലേക്കെത്തുന്ന വൈറസ് ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ ഫോണില്‍ ഇന്‍സ്റ്റാളാവും. ഇത്തരത്തിലൊരു വോയിസ് കാള്‍ എത്തിയതുപോലും ഉപഭോക്താവ് അറിയണമെന്നില്ല.
വീഡിയോ-ഓഡിയോ സന്ദേശങ്ങള്‍ അടക്കം കൈമാറുനുള്ള വാട്‌സ്ആപ്പ് അത്യന്തം സുരക്ഷിതമാണെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം. എന്നാല്‍ സുരക്ഷാ വീഴ്ച ശ്രദ്ധയില്‍ പെട്ടയുടന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ഫേസ് ബുക്ക് അവകാശപ്പെടുന്നു.
Post Your Comments