കായംകുളം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കായംകുളം എഎല്‍എ യു പ്രതിഭ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇനികൂടുതലൊന്നും പറയാനില്ലെന്നും എല്ലാം ഇവിടെ നിര്‍ത്തുകയാണെന്നും എം എല്‍ എ വ്യക്തമാക്കി. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് പ്രതിഭ കുറിച്ചു.
മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജ സഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു.വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ടെന്ന് മനസിലായി. കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നും പ്രതിഭ പറഞ്ഞു.
എന്നാല്‍ എം എല്‍ എയുടെ കമന്റിനെ വിമര്‍ശിച്ച് മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക് കമന്റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ഹെല്‍ത്ത് സെക്രട്ടറിയെ വിമര്‍ശിച്ച് കുറിപ്പിട്ടതും ശരിയല്ല. വീണ ജോര്‍ജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎല്‍എ എന്ന നിലയില്‍ മികച്ച ഇടപെടല്‍ നടത്തിയതിനാലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി ആരോഗ്യമന്ത്രിയുടെ പോസ്റ്റില്‍ പ്രതിഭ കമന്റ് ഇട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ആറന്മുള എംഎല്‍എ വീണാജോര്‍ജിനെ അഭിനന്ദിച്ചത് ചൂണ്ടിക്കാട്ടി തനിക്കും അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട് എന്ന രീതിയിലായിരുന്നു പ്രതിഭയുടെ പരാമര്‍ശം. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്റിലൂടെ പ്രതിഭ വ്യക്തമാക്കിയത്.
തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണ്. തങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചിരുന്നു.
https://www.facebook.com/advprathibha/posts/2260251390726409
Post Your Comments