ന്യൂഡല്‍ഹി: മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പച്ചി-മരുമകന് കൂട്ടുക്കെട്ടിലുള്ളവരുടതിനേക്കാള് കൂടുതല്‍ കാലം ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന ആളാണ് താനെന്ന് മോദി പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കല്‍ പോലും ജാതി പറഞ്ഞ് വോട്ട് ചോദിച്ചട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രിയങ്ക ഗാന്ധിയെ ഇറക്കിയുള്ള കോൺഗ്രസ്സ് പരീക്ഷണം പരാജയപ്പെടുമെന്ന് യോഗി ആദിത്യനാഥ്. ബി എസ് പി – എസ് പി സഖ്യം ജാതിരാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങൾ മോദിക്കൊപ്പമാണ്. ബി ജെ പി ഇത്തവണ 74 സീറ്റുകൾ യു പിയിൽ വിജയിക്കും. രാജ്യം മുഴുവൻ ഒന്നിച്ച് നിന്ന് ഒരു തവണ കൂടി മോഡി സർക്കാർ അധികാരത്തിൽ വരണമെന്ന മുദ്രാവാക്യം മുഴക്കുകയാണ്. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും. കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ പാർട്ടിയ്ക്കാവും. ആകെ സീറ്റുകളിൽ 400ൽ അധികവും ബി ജെ പി സ്വന്തമാക്കുമെന്നും യോഗി പറഞ്ഞു. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments