കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ശ്രീധരന്‍ പിള്ള കിടിലന്‍ മറുപടിയുമായി രംഗത്ത് എത്തിയത്. ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിയ്ക്കാന്‍ താന്‍ പ്രവാചകനല്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ മറുപടി. സീറ്റുകളുടെ എണ്ണം പറയാന്‍ പ്രവാചക സ്വഭാവമുള്ള കവടി നിരത്താന്‍ തനിക്കറിയില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടി അണികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നിലേറെ സീറ്റുകളില്‍ വിജയിക്കും. ഒരു ദേശീയ പാര്‍്ട്ടിയെന്ന നിലയില്‍ രാജ്യത്ത് തെരഞ്ഞടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതിന് മുന്‍പെ ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയുന്നത് പെരുമാറ്റച്ചട്ടം ലംഘിക്കലാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് 18 സീറ്റുകള്‍ കിട്ടുമെന്നാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് 20 സീറ്റുകള്‍ ലഭിക്കുമെന്നാണ്. ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇരുപാര്‍ട്ടികള്‍ക്കും തെരഞ്ഞടുപ്പിനെ യുക്തിഭദ്രമായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്. ഈ തെരഞ്ഞടുപ്പില്‍ വോട്ട് വര്‍ധിക്കുന്ന ഏകപാര്‍ട്ടി ബിജെപിയായിരിക്കും. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം 2014നെക്കാള്‍ ഇരട്ടി വോട്ട് വര്‍ധനവ് ഉണ്ടാകും. എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വോട്ട് വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Post Your Comments