റിയാദ് : എണ്ണകപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അറബ് ലോകം ആശങ്കയിലായി. ഇതോടെ എണ്ണവിതരണത്തില്‍ പ്രതിസന്ധി ഉടലെടുത്തു.
ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നു. ഗള്‍ഫില്‍ നിന്നുള്ള എണ്ണയില്‍ നല്ലൊരു പങ്കും കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിവിധ രാജ്യങ്ങള്‍ ഉന്നയിച്ചു. സംഭവത്തിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളുടെ ചിത്രം പുറത്തു കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്.
തങ്ങളുടെ രണ്ട് എണ്ണ കപ്പലുകള്‍ക്കു നേരെ ആക്രമണ നീക്കം നടന്നതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇ പറഞ്ഞ നാലു കപ്പലുകളിലെ രണ്ടെണ്ണമാണോ സൗദിയുടേതെന്നു വ്യക്തമല്ല. സൗദിയിലെ റാസ് തനൂര തുറമുഖത്തുനിന്നു ക്രൂഡ് ഓയിലുമായി യുഎസിലേക്കു പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആളപായം ഉണ്ടായിട്ടില്ലെന്നും എണ്ണ കടലില്‍ വീണിട്ടില്ലെന്നും സൗദിയും സ്ഥിരീകരിച്ചു. എന്നാല്‍ ഇരു കപ്പലുകള്‍ക്കും കാര്യമായ തകരാര്‍ പറ്റിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും ഇവയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments