പുതിയ മോഡൽ ഐഫോണുകള്‍ വിപണിയില്‍ എത്തിക്കാൻ ഒരുങ്ങി ആപ്പിൾ . മൂന്ന് ഫോണുകൾ ആയിരിക്കും ഈ വർഷം വിപണിയിൽ എത്തുക. എന്നാൽ ഇവയുടെ പേര് വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. ടെൻ ഇ എന്നോ ഐഫോൺ ടെൻ ആർ 2019 എന്നോ ആയിരിക്കും പേരെന്ന് പ്രമുഖ ടെക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ടെൻ ആറുമായി സമാനതകളുള്ള ഫോണായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. ടെൻ ആറിന് സമാനമായ വലിപ്പമുള്ള 6.1 ഇഞ്ച് നോച്ച് ഡിസ്പ്ലേ , ചതുരാകൃതിയിൽ ഉയർന്നു നിൽക്കുന്നയിടത്തു സ്ഥാപിച്ചിരിക്കുന്ന 12 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും ഡ്യുവൽ ക്യാമറ, വെർട്ടിക്കലായി സ്ഥാപിച്ചിട്ടുള്ള സെൻസറുകൾക്ക് വലത് വശത്തായുള്ള ഫ്ളാഷ് ലൈറ്റ് എന്നീ സവിശേഷതകൾ പ്രതീക്ഷിക്കാം. ചുവപ്പ്, നീല, മഞ്ഞ, കറുപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ ഫോൺ എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
Post Your Comments