Latest NewsKerala

വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

അധ്യാപകന്‍ ഉള്‍പ്പെടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കോഴിക്കോട് നീലേശ്വരം സ്‌കൂളിലെ അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മുക്കം പോലീസാണ് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം പ്രതികളായ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

അധ്യാപകന്‍ ഉള്‍പ്പെടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരീക്ഷ ചീഫ് സൂപ്രണ്ടനും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അധ്യാപകനും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പരീക്ഷാ ദിവസം സ്‌കൂളില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് മൊഴിയെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button