ന്യൂഡല്‍ഹി: മോദിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. മോദിയെ മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചതില്‍ തെറ്റില്ലെന്നും, മോദി വിടുവായനായ പ്രധാനമന്ത്രിയാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇനി 10 ദിവസം കൂടിയെ മോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ. മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത താഴെ കിടയിലുള്ള മനുഷ്യനാണ് മോദി എന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
2017 ഡിസംബര്‍ ഏഴിനാണ് മോദി നീചനായ മനുഷ്‌നാണെന്ന് മണിശങ്കര്‍ അയ്യര്‍ നടത്തിയത്. പരാമര്‍ശം ഏറെ വിവാദമായതോടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
Post Your Comments