റിയാദ് : സൗദിയിലെ എണ്ണ ഉറവിടത്തിനു നേരെ വീണ്ടും ആക്രമണം പ്രധാന ഓയില്‍ പൈപ്പ് ലൈന്‍ പമ്പിങ് സ്റ്റേഷനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയുടെ പ്രധാന ഓയില്‍ പൈപ്‌ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എണ്ണ സമ്പുഷ്ടമായ കിഴക്കന്‍ പ്രവിശ്യയില്‍നിന്നു ചെങ്കടലിലെ യാന്‍ബുവരെയുള്ള പൈപ്പ്‌ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ പമ്പിങ് നിര്‍ത്തിവച്ചു.
ഭീകരനീക്കമായാണ് ആക്രമണത്തെ മന്ത്രി വിശേഷിപ്പിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറേബ്യന്‍ ഗള്‍ഫിലുണ്ടായ അട്ടിമറി നീക്കമാണിത്. രാജ്യത്തെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി സേനയും ഇതില്‍പെടും- മന്ത്രി പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ക്രൂഡും ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതില്‍ യാതൊരു തടസ്സവും ഇല്ലെന്നും മന്ത്രി അറിയിച്ചു. പക്ഷേ എണ്ണ ഉത്പാദനത്തിലെ വമ്പന്‍മാരായ ആരാംകോ പൈപ്‌ലൈന്‍ വഴിയുള്ള പമ്പിങ് നിര്‍ത്തിവച്ചു.
Post Your Comments