കൊല്‍ക്കത്ത : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം ബിജെപിക്ക് സഹായകരമാകുന്നതാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍. സീതാറാം യെച്ചൂരി ഓഫീസ് സെക്രട്ടറിയെ പോലെ തന്നെ പെരുമാറാനാണ് പോകുന്നതെങ്കില്‍ രാജ്യത്ത് സിപിഎം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം നടക്കാതെ പോയത് കാരാട്ട് പക്ഷത്തിന്റെ പിടിവാശി കൊണ്ടാണ്. കാരണം കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം മത്സരിച്ച് ഇവിടെ അവര്‍ക്ക് കുറച്ച് സീറ്റുകള്‍ ലഭിച്ചാല്‍, കേരളത്തില്‍ നിന്നുള്ള സീറ്റുകളും അടക്കം 15-16 സീറ്റുകള്‍ വരെ നേടാനാകും. തൂക്കുസഭ ഉണ്ടാവുകയും യെച്ചൂരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ അത് കാരാട്ട് പക്ഷത്തിന് സഹിക്കാവുന്നതിലും അപ്പുറമാണെന്നും സിപി ജോണ്‍ പറഞ്ഞു.
താനും യെച്ചൂരിയും ഒരേ കാലത്ത് എസ്എഫ്ഐയുടെ ഭാരവാഹിത്വത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ശരിയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നയാളാണ് അദ്ദേഹം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കണമെന്നാണ് എനിക്കദ്ദേഹത്തോട് പറയാനുള്ളത്. ഓഫീസ് സെക്രട്ടറിയെ പോലെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലന്നും ജോണ്‍ അറിയിച്ചു.
Post Your Comments