തിരുവനന്തപുരം: മകളുടെ പിന്നാലെ അമ്മ ലേഖയും പോയി . ഇനി ചന്ദ്രന് കൂട്ട് ഒരുപാട് സ്വപ്നങ്ങള്‍ നെയ്ത്കൂട്ടി പണിത ആ ദുരന്തവീട് മാത്രം. നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയേത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയുടെ മരണവും നാടിനെ ഞെട്ടിച്ചു. മാരായമുട്ടം സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖയാണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു. ഇവരുടെ മകളായ വൈഷ്ണവി ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചിരുന്നു.
വീടും സ്ഥലവും സമ്പാദ്യവും നഷ്ടപ്പെടും എന്ന ഭീതിയില്‍ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയെന്നാണ് നിഗമനം. നെയ്യാറ്റിന്‍കരയിലെ കാനറാ ബാങ്കില്‍നിന്ന് 15 വര്‍ഷം മുമ്പ് ചന്ദ്രന്‍ വീട് വയ്ക്കാന്‍ അഞ്ചു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു. ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്.
2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ബാങ്ക് തിരുവനന്തപുരം സിജഐം കോടതിയില്‍ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷക കമ്മിഷനും പോലീസും കഴിഞ്ഞ ദിവസം ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തി.
നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു ജീവനൊടുക്കല്‍.
Post Your Comments