Latest NewsKerala

ശാന്തിവനം പദ്ധതി അട്ടിമറിച്ചത് ആര്‍ക്കു വേണ്ടി; എഐവൈഎഫ് ആരോപണം ഇങ്ങനെ

കൊച്ചി: ശാന്തിവനം പദ്ധതിയുടെ രൂപരേഖ മാറ്റിയത് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്റെ മക്കള്‍ക്ക് വേണ്ടിയെന്ന് എഐവൈഎഫ് ആരോപണം. ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പരാതി നല്‍കുമെന്നും എഐവൈഎഫ് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും എഐവൈഎഫ് ആരോപിച്ചു.ശാന്തിവനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ഫൗണ്ടേഷന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. വൈദ്യുതി ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍മാണ പണികള്‍ നടക്കുന്നത്. 20-നകം ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശത്തെ ജോലികള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

കൂടാതെ ശാന്തിവനത്തിനകത്തു കൂടി വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ നിലവില്‍ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ല. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തില്‍ എംഎം മണി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button