മോസ്കോ : ഹോക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യയിലെ ബോള്‍ഷോയ് ഐസ്ഡോമില് നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് സംഭവം.മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സൈഡ് ലൈനില്‍ അദ്ദേഹം വീഴുകയായിരുന്നു.
ചെറിയ പരിക്കുകൾ മാത്രമേ ഉള്ളുവെന്ന് വാർത്താ ഏജൻസി അറിയിച്ചു. വീണ ഉടനെ അദ്ദേഹം ചിരിച്ചുകൊണ്ട് എണീറ്റു. ദേശീയ ഹോക്കി ലീഗ് താരങ്ങള്‍ക്കൊപ്പമാണ് 66 വയസുകാരനായ പുടിനും കളത്തില്‍ ഇറങ്ങിയത്. പുടിനെ ഗോളടിച്ചു തകര്‍ക്കാന്‍ അനുവദിക്കുന്ന രീതിയിലാണ് എതിര്‍ടീം കളിച്ചതെന്ന് വിമര്‍ശനമുണ്ട്.
https://www.youtube.com/watch?time_continue=45&v=WPcUi2DPvpk
Post Your Comments