Latest NewsInternational

മുസ്ലിം പള്ളികൾക്ക് നേരെ അക്രമം; ശ്രീലങ്കയിൽ കർഫ്യു

ശ്രീലങ്കയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ വ്യാപക ആക്രമണങ്ങളെ   തുടർന്ന് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ഞായറാഴ്ചയാണ് അക്രമം നടന്നത്. മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെയും അക്രമമുണ്ടായി. മൂന്നു പള്ളികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും അക്രമത്തിലും കല്ലേറിലും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതിൽ ഒരു പള്ളിക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.  ഇതിനിടെ ഫേസ്ബുക് പോസ്റ്റ് ഇട്ട അബ്‌ദുൾ ഹമീദ് മുഹമ്മദ് അസർ എന്നയാളെ പോലീസ് പിടികൂടി. ഇയാളെ ജനക്കൂട്ടം ആക്രമിച്ചതായും പരാതിയുണ്ട്. നേരത്തെ ഈസ്റ്റർ  ദിനത്തിൽ ലങ്കയിലെ ക്രിസ്ത്യതീയ ദേവാലയങ്ങൾക്കും ഹോട്ടലുകൾക്കും നേരെ  നടന്ന ചാവേർ സ്‌ഫോടനങ്ങളിൽ  ഇരുന്നൂറ്റി അൻപതിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിൽ മുസ്ലിങ്ങൾ അക്രമിക്കപെടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ശ്രീലങ്കയിലെ മതന്യൂനപക്ഷമായ മുസ്ലിങ്ങൾ ഈ അനിഷ്ട സംഭവങ്ങൾക്ക് ശേഷം വലിയ ഭീതിയിലാണ് കഴിയുന്നത്. ഇതിനിടെ ചാവേർ ആക്രമണത്തിന് നേതൃത്വം നൽകിയ മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button