Latest NewsKerala

മുഖാവരണം ധരിച്ച് ക്യാമ്പസുകളില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി നിയമസഹായം ലഭ്യമാകും

കോഴിക്കോട്: ഏറെ വിവാങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എം ഇ എസ് കോളേജ് പുറത്തിറക്കിയ സെര്‍ക്കുലര്‍. എന്നാല്‍ മുഖാവരണം ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിയമ സഹായവുമായി മുസ്ലീം സംഘടന രംഗത്ത്. നിഖാബ് ധരിച്ച് ക്യാമ്പസുകളില്‍ വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് എസ് കെ എസ് എസ് എഫാണ് നിയമസഹായം വാഗ്ദാനം ചെയ്യുന്നത്.

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമാണെന്നാണ് എസ് കെ എസ് എസ് എഫ് നിലപാട്. ചിലരുടെ മതവിരുദ്ധ താല്‍പര്യങ്ങള് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായി ചെറുക്കുമെന്നും സംഘടന മുന്നറിപ്പ് നല്‍കുന്നു. സമാന മനസ്‌ക്കരെ ചേര്‍ത്തുകൊണ്ട് മുഖാവരണ നിരോധനത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താനാണ് എസ് കെ എസ് എസ് എഫ് തീരുമാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എം ഇ എസ് സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് നിഖാബ് വീണ്ടും ചര്‍ച്ചയായത്. അനുകൂലിച്ചും പ്രതികൂലിച്ചും മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതോടെ വിവാദം ചൂട് പിടിക്കുകയായിരുന്നു. എന്നാലിപ്പോള്‍ അതിനെ മറികടക്കാന്‍ മുഖാവരണം ധരിച്ച് ക്യാമ്പസുകളില്‍ വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിയമസഹായം വാഗ്ദാനം ചെയ്യുകയാണ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായം ലഭിക്കും. സംഘടന ഇതിനായി 12 അംഗ അഭിഭാഷരുടെ പാനല്‍ രൂപീകരിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മറച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയിലും നിഖാബ് നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടതിനു തൊട്ടടുത്ത ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ഇ.എസ് മുഖാവരണം വിലക്കിയത്. എന്നാല്‍ ഈ തീരുമാനം മുസ്ലിം വിഭാഗത്തിനെതിരായ പൊതുബോധം വളര്‍ത്താന്‍ സാഹചര്യം സൃഷ്ടിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button