ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോ വിവാദത്തിലേക്ക് . വോട്ടു ചെയ്ത ശേഷം വിരൽ ഉയർത്തിപ്പിടിച്ച് ഒരു ഫോട്ടോ പോസ്റ്റുചെയ്യാൻ ട്വിറ്ററിൽ എത്തി. അതോടൊപ്പം ഒരു പ്രചോദന സന്ദേശവും ത്രിവർണ്ണ പതാകയും ഒരു ഇമോജിയും ഉണ്ടായിരുന്നു.
എന്നാൽ ത്രിവർണ്ണ പതാക ഇന്ത്യയുടേതല്ല, പരാഗ്വേയുടെ പതാക ആയിരുന്നു. ഇതോടെ ട്വിറ്ററിൽ വിമർശനങ്ങളും ട്രോളുകളും ഇറങ്ങി. വാദ്രയ്ക്ക് ഇന്ത്യൻ പൗരനായി ജീവിക്കാൻ താല്പര്യമില്ലെന്ന വിമർശനങ്ങളാണ് കൂടുതലും ഉയർന്നത്. ഇതോടെ ഫോട്ടോ മാറ്റി വാദ്രയുടെ വിശദീകരണവും എത്തി. തന്റെ നെഞ്ചിലാണ് ഇന്ത്യൻ പതാകയുടെ സ്ഥാനമെന്നും അത് ഒരു അബദ്ധമായിരുന്നു എന്നും വാദ്ര പറഞ്ഞു.
India lives in my heart & I salute Tiranga.Using a Paraguay flag in my post was just an aberration.I very well know tht”You all know it was posted by mistake” but u decided to”play up my mistake”,whn thr r such glaring issues to be discussed. It saddens me, but never mind! ?? pic.twitter.com/ZPDva2eWSW
— Robert Vadra (@irobertvadra) May 12, 2019
Post Your Comments