കോഴിക്കോട്: നഗരത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പൊലീസ് നാര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ക്രമാതീതമായ വര്‍ധന. 2018ല്‍ 264 കേസുകളിലായി 312പേര്‍ അറസ്റ്റിലായി. ഈ വര്‍ഷം ഏപ്രില്‍വരെ 262 കേസുകളിലായി 295 അറസ്റ്റ് നടന്നു. പിടിക്കുന്നത് കൂടുതലും കഞ്ചാവാണ്. 2018 ല്‍ 88.0795 കിലോഗ്രം കഞ്ചാവ് പിടിച്ചു. ഇത്തവണ നാലു മാസംകൊണ്ട് ഇത് 25.818 കിലോയിലെത്തി. ഏപ്രിലിലാണ് കൂടുതല്‍. 123 കേസുകളിലായി 133 പേര്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സി(എന്‍ഡിപിഎസ്) കേസുകളിലാണ് വര്‍ധന. നാടന്‍ കഞ്ചാവ് മുതല്‍ മാരകശേഷിയുള്ള എല്‍എസ്ഡി ഗുളികകള്‍ വരെ ഇതില്‍പ്പെടും.
നിയമത്തിന്റെ പഴുതുപിടിച്ചാണ് പലരും കേസുകളില്‍നിന്ന് രക്ഷപ്പെടുന്നത്. ഒരു കിലോക്ക് മുകളിലുള്ള ലഹരി വസ്തുക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ പരി?ഗണിക്കുന്നത് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതികളാണ്. ഒരു കിലോക്ക് മുകളിലാണെങ്കില്‍ ജില്ലയില്‍ വടകര എന്‍ഡിപിഎസ് കോടതിയാണ് പരി?ഗണിക്കുക. അധിക കേസുകളിലും പിഴയടച്ച് തലയൂരുകയാണ് പതിവ്. 10,000 രൂപയാണ് മിക്ക കേസുകളിലും പിഴ. പരമാവധി ശിക്ഷ കിട്ടുന്നത് മൂന്നുവര്‍ഷം തടവും. ഒരു കിലോക്ക് മുകളില്‍ ലഹരിവസ്തുക്കളുള്ള കേസുകളില്‍ ശിക്ഷ അധികമായതിനാല്‍ പലരും ഇത് മുന്നില്‍ക്കണ്ട് തൊട്ടുതാഴെയുള്ള അളവിലാണ് ലഹരി കൈവശം വയ്ക്കുന്നത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് ലഹരി ഒഴുകുന്നത്. ചെക്ക് പോസ്റ്റുകളില്‍ കാര്യക്ഷമമായ പരിശോധന നടക്കുന്നില്ലെന്ന് പരാതിയുണ്ട്.
Post Your Comments