
കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുന്‍പ് നിലപാടെടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് വരെ പുറത്ത് വന്ന എല്ലാ പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിയമപരമായി നീങ്ങുന്നത്. അതേസമയം യുഡിഎഫ് അനുഭാവികളായ പോലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് കിട്ടിയില്ലെന്നാണ് പരാതി ഉയര്‍ന്നിരുന്നു. കാസര്‍കോട് ബേക്കല്‍ സ്റ്റേഷനില്‍ നിന്നാണ് പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പുതിയ ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. സ്റ്റേഷനിലെ 33 പേര്‍ക്ക് ബാലറ്റ് കിട്ടിയില്ല എന്നാണ് പരാതി. ഇവിടെ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പോലീസുകാര്‍ കാസര്‍കോട് കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
Post Your Comments