പാരീസ്: ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിഷേധങ്ങളില്‍ അയവ് വന്നെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ താഴെയിറങ്ങണം എന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ ഓരോ തവണയും പ്രതിഷേധക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്നാണ് ഫഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അവകാശവാദം.
തുടര്‍ച്ചയായി രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ 600 പ്രതിഷേധക്കാര്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ തവണ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത് 2700 പേരാണ്. രാജ്യത്ത് നടന്ന വിവിധ പ്രതിഷേധങ്ങളിലായി പങ്കെടുത്തത് 3600 പേരും
പ്രതിഷേധക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
Post Your Comments