![](/wp-content/uploads/2019/05/pinarayi-vijayan-1.jpg)
ജനീവ: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ചു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്. ജനീവ സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സ്വിറ്റ്സര്‍ലന്‍ഡ് ബേണിലുള്ള ഇന്ത്യന്‍ എംബസിയിലെ അംബാസഡറും മലയാളിയുമായ സിബി അനുഗമിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനര്‍നിര്‍മ്മാണ പദ്ധതി സി.ഇ.ഒ. ഡോ. വി. വേണു, വ്യവസായ സെക്രട്ടറി ഇളങ്കോവന്‍, എസ് ഡി എം എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Post Your Comments