
കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസില്‍ താത്കാലിക ചെയര്‍മാനെ തീരുമാനിച്ചു. പി.ജെ ജോസഫിനാണ് താത്കാലിക ചുമതല. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് സ്ഥാനത്ത് തുടരും. അതേസമയം ചെയര്‍മാനേയും കക്ഷി നേതാവിനേയും ഉടന്‍ തെരഞ്ഞെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു. പാര്‍ട്ടി നിയമാനുസൃതം ആയിരിക്കും തത് സ്ഥാനങ്ങളിലേയ്ക്ക് നേതാക്കളെ തെരഞ്ഞെടുക്കുക. അതേസമയം കെ.എം മാണി അനുസ്മരണം ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും.
Post Your Comments