കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുക. കൈവിന്റെ പിതാവ് ജോസഫ്, കേസിലെ നിര്‍ണായക സാക്ഷികളായ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും.
കെവിനെ കൊലപ്പെടുത്തിയ സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്. കെവിനെ വിട്ടുകിട്ടാനായി ബിജു പിന്നീട് ഫോണില്‍ പ്രതികളുമായി ആശയ വിനിമയം നടത്തി. ഈ ഫോൺ സംഭാഷണം കോടതി മുമ്പ് പരിശോധിച്ചതാണ്. ബിജുവിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
Post Your Comments