Latest NewsKerala

വാക്കു തര്‍ക്കത്തിനിടയിൽ ​ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം : വാക്കു തര്‍ക്കത്തിനിടയിൽ ​ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു.കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ലോഡിങിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തടസ്സംപിടിക്കാനെത്തിയ ഭാര്യ പുഷ്പയ്ക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

ലോഡിങ് തൊഴിലാളിയായ രാധകൃഷ്ണപിള്ള ജോലിക്കിടയില്‍ മറ്റ് ചിലരുമായി വാക്കുതർക്കത്തിലായിരുന്നു. സന്ധ്യയോടെ ചിലര്‍ വീടിന് സമീപത്തേക്ക് എത്തുകയും വീണ്ടും വാക്കുതര്‍ക്കം രൂക്ഷമാവുകയുമായിരുന്നു. രാധാകൃഷ്ണപിള്ളയുടെ വയറിലാണ് കുത്തേറ്റത്. വാഹനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കാനും വൈകി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button