കാലാഹണ്ടി : ഒഡീഷയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ലഞ്ചിഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ത്രിലോചന്‍പുര്‍, ബിജെപ്പുര്‍ എന്നീ സ്ഥലങ്ങളിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതൽ അപകടവിവരങ്ങൾ പുറത്തു വന്നിട്ടില്ല . കഴിഞ്ഞ മെയ് ഒന്നിന് മഹാരാഷ്ട്രയിലെ ഗര്‍ചിരോളിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ എൈഇഡി സ്ഫോടനത്തില്‍ 16 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments