Latest NewsGulf

മുഖഭം​ഗികൂട്ടാൻ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി അബോധാവസ്ഥയിൽ; പരാതിയുമായി ബന്ധുക്കൾ

നങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന് അധികൃതര്‍

ദുബായ്:മുഖഭം​ഗികൂട്ടാൻ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി അബോധാവസ്ഥയിൽ , മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ശസ്ത്രക്രിയ നടത്തിയ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററിനും ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് പരാതി. ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാവസ്ഥക്ക് പിന്നാലെ ഏപ്രില്‍ 23 മുതല്‍ യുവതി ‘കോമ’ അവസ്ഥയിലാണ്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവാണ് സംഭവത്തിന് കാരണമായതെന്നാണ് അന്വേഷണം നടത്തുന്ന ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍.

കോമ സ്റ്റേജിലായ യുവതി മൂക്കിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്കാണ് യുവതി ആശുപത്രിയില്‍ എത്തിയത്. 50,000 ദിര്‍ഹമായിരുന്നു ഇതിന് ഈടാക്കിയത്. രാവിലെ 10 മണിയോടെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി. രണ്ട് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം മൂന്ന് മണിയായിട്ടും വിവരമൊന്നും പുറത്ത് കാത്തുനിന്ന ബന്ധുക്കളെ അറിയിച്ചില്ല.

എന്നാൽ ബന്ധുക്കളെ അറിയിക്കാതെ തന്നെ അതീവ രഹസ്യമായി സ്ഥിതി വഷളായ യുവതിയെ വേറൊരു വാതിലിലൂടെ പുറത്തെത്തിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യവും ഏറെ വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. ശസ്ത്രക്രിയക്കിടെ രക്തസമ്മര്‍ദം അപകടകരമാംവിധം താഴുകയും രക്തചംക്രമണത്തിന്റെ വേഗത കുറഞ്ഞതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറയുകയുമായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏഴ് മിനിറ്റുകളോളം യുവതിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെയാണ് കോമ അവസ്ഥയിലേക്ക് പോയത്.

അനാസ്ഥാകരവും ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിഎച്ച്എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button