വാട്‌സ്ആപ്പിലെ പുതിയ പെയ്‌മെന്റ് ഫീച്ചര്‍ ഇന്ത്യയ്ക്കാര്‍ക്ക് ഉടന്‍ തന്നെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. യു.പി.ഐ പെയ്‌മെന്റ് സംവിധാനം അടിസ്ഥാനമാക്കിയാണ് വാട്‌സ്ആപ്പ് പേ പ്രവര്‍ത്തിക്കുക. പേ.ടി.എം, ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോണ്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ പെയ്‌മെന്റ് കമ്പനികള്‍ക്ക് വാട്‌സ്ആപ്പിലെ പെയ്‌മെന്റ് ഫീച്ചര്‍ ക്ഷീണമാവും.ഫോട്ടോ, വിഡിയോ, മറ്റു മെസേജുകള്‍ അയക്കുന്ന പോലെ തന്നെ വാട്‌സ്ആപ്പ് വഴി പെയ്‌മെന്റ് നടത്താനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഏറ്റവും ലളിതമായ രീതിയിലാണ് വാട്‌സ്ആപ്പ് പെയ്‌മെന്റ് ഫീച്ചര്‍ സംവിധാനം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുന്‍പെ തുടങ്ങിയ പരീക്ഷണം അവസാന ഘട്ടത്തിലാണ്.
വാട്‌സ്ആപ്പിലെ പുതിയ പെയ്‌മെന്റ് ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കളെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും വലിയ ഓഫറുകളും പ്രതീക്ഷിക്കാം. കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനും വാട്‌സ്ആപ്പ് ആണ്. അതിനാല്‍ തന്നെ ഉപയോക്താക്കളില്‍ എളുപ്പത്തില്‍ സ്വാധീനം ചെലുത്താനാവും. ഒരൊറ്റ അപ്‌ഡേഷന്റെ പിന്തുണയില്‍ വാട്‌സ്ആപ്പിലെ പെയ്ന്‍മെന്റ് ഫീച്ചര്‍ ആക്ടീവ് ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില നിയമപ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കുന്നതോടെ പൂര്‍ണ്ണ രീതിയിലുള്ള വാട്‌സ്ആപ്പ് പേ ജൂണില്‍ തന്നെ ആരംഭിക്കും. ഇന്ത്യയിലെ മുന്‍നിര ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്നാണ് വാട്സ്ആപ്പ് പെയ്‌മെന്റ്‌സ് നടപ്പിലാക്കുന്നത്.
Post Your Comments