തൃശൂര്‍ : തൃശൂരിനെ കണ്ണഞ്ചിപ്പിച്ചും പ്രകമ്പനംകൊള്ളിച്ചും സാമ്പിള്‍ വെടിക്കെട്ട്. മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച വെടിക്കെട്ട് കാണാനെത്തിയത് പതിനായിരങ്ങള്‍. പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ടില്‍ പ്രകമ്പനം കൊള്ളുകയായിരുന്നു നഗരം. അമിട്ടുകള്‍ മാനത്തു വിരിഞ്ഞതോടെ ദേശക്കാര്‍ ആഘോഷത്തിലായി. പരിശോധനകള്‍ക്കൊടുവില്‍ രാത്രി ഏഴരയോടെ തിരുവമ്പാടി ആദ്യം തീ കൊളുത്തി. അരമണിക്കൂറിനു ശേഷമായിരുന്നു പാറമേക്കാവിന്റെ ഊഴം. സ്വരാജ് റൗണ്ടില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷമായിരുന്നു വെടിക്കെട്ട് തീ കൊളുത്തിയത്
നൂറു മീറ്റര്‍ അകലം പാലിക്കണമെന്ന് േകന്ദ്ര ഏജന്‍സി പെസോയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നതു കാഴ്ചക്കാര്‍ക്കു വിനയായി. എന്നിരുന്നാലും, കെട്ടിടത്തിന്റെ മുകളില്‍ നിന്നു വെടിക്കെട്ട് ആസ്വദിച്ചാണ് ആളുകള്‍ മടങ്ങിയത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടിന്റെ സാംപിളാണ് തിരുവമ്പാടിയും പാറമമേക്കാവും ശനിയാഴ്ച രാത്രി നടത്തിയത്.
Post Your Comments