അമൃത്സര്‍: ആരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ല താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രശസ്ത നടനുമായ സണ്ണി ഡിയോള്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സണ്ണി. ബിജെപിയുടെ ഭീഷണിയെ തുടര്‍ന്നാണ് സണ്ണി ഡിയോള്‍ പഞ്ചാബില്‍ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോപണം തെറ്റാണെന്ന് സണ്ണി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹി അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജവാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.
Post Your Comments