ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. വിവാഹമോചിതയായ താന്‍ ഇന്ന് ഒരു അമ്മ എന്ന നിലയില്‍ ശക്തയാണെന്ന് ആര്യ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആര്യ വിവാഹ മോചനത്തെയും മകള്‍ റോയയെക്കുറിച്ചും തുറന്നു പറഞ്ഞത്.
താനും തന്റെ മുന്‍ ഭര്‍ത്താവും സംയുകതമായാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹ ജീവിതം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ റോയയുടെ മികച്ച അച്ഛനും അമ്മയുമായി തുടരും. പരസ്പരമുള്ള ബഹുമാനത്തോടും സൌഹൃദത്തോടുമാണ് തങ്ങളുടെ വേര്‍പിരിയല്‍ എന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമത്തില്‍ വരുന്ന മോശം കമന്റുകളെ കണ്ടില്ലെന്നു നടിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ആര്യ പറഞ്ഞു.
Post Your Comments