Latest NewsHealth & Fitness

ഇതാണ് എന്റെ സൗന്ദര്യ രഹസ്യം; ശരീരഭാരം കുറയ്ക്കാന്‍ ശില്‍പ ഷെട്ടിയുടെ ഹെല്‍ത്ത് ഡ്രിങ്ക് റെസിപ്പി

ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനുമൊക്കെ ഏറെ പ്രാധാന്യം നല്‍കുന്നവരാണ് സെലിബ്രിറ്റികള്‍. ക്യത്യമായ ഭക്ഷണവും ക്യത്യമായ വ്യായാമവും ചെയ്ത് തന്നെയാണ് സെലിബ്രിറ്റികള്‍ തങ്ങളുടെ ശരീരം ആരോഗ്യത്തോടെ പരിപാലിക്കുന്നത്. അത്തരത്തില്‍ ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ശില്‍പ്പ ഷെട്ടി. യോഗ, വ്യായാമം, ഡയറ്റ് എന്നിവ ക്യത്യമായി ചെയ്ത് വരുന്ന നടിയാണ് ശില്‍പ്പ.

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. എന്നാല്‍ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്നതും താന്‍ സ്ഥിരമായി കഴിച്ച് വരുന്നതുമായ ഒരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ചുള്ള വിവരങ്ങളാണ് ശില്‍പ്പ ഷെട്ടി ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചത്. ‘സോള്‍ഖദി’ എന്നാണ് ഈ ഡ്രിങ്കിന്റെ പേര്. ശില്‍പ്പ ദിവസവും കുടിക്കുന്ന ഹെല്‍ത്തി ഡ്രിങ്കാണിത്.

വളരെ രുചിയുള്ളതും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഡ്രിങ്കാണ് ഇത്. ശരീരം തണുപ്പിക്കാന്‍ ഏറ്റവും മികച്ച ഡ്രിങ്കാണ് ഇതെന്ന് ശില്‍പ്പ പറയുന്നു. ഹൈഡ്രോക്ലോറിക്കും ആന്റിഓക്‌സിഡന്റും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. അസിഡിറ്റി തടയാനും സോള്‍ഖദി വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരവും മനസും തണുപ്പിക്കാന്‍ മികച്ചൊരു ഡ്രിങ്കാണ് സോള്‍ഖദി. വിറ്റാമിന്‍ സി, സിട്രിക്ക് ആസിഡ് എന്നിവ സോള്‍ഖദിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഈ ഡ്രിങ്ക് സഹായിക്കുന്നു. സോള്‍ഖദി കുടിച്ചാല്‍ വയറ് നിറഞ്ഞതായി തോന്നുമെന്നും വിശപ്പ് അധികം തോന്നില്ലെന്നും ശില്‍പ്പ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഈ ഹെല്‍ത്തി ഡ്രിങ്ക് കുടിക്കണമെന്നാണ് ശില്‍പ്പ പറയുന്നത്.

സോള്‍ഖദി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

കൊക്കും( ഫ്രൂട്ട്) 4 എണ്ണം
വെളുത്തുള്ളി 2 എണ്ണം
മുളക് 1 എണ്ണം
വെള്ളം 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം…

ആദ്യം കൊക്കും ( ഫ്രൂട്ട്) മൂന്നോ നാലോ മണിക്കൂര്‍ ചെറുചൂടുവെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം കൊക്കും നല്ല പോലെ കുതിര്‍ന്ന് കഴിഞ്ഞാല്‍ വെള്ളത്തില്‍ അടിച്ചെടുക്കുക. ശേഷം വെളുത്തുള്ളിയും മുളകും ചേര്‍ത്ത് ജ്യൂസ് പരുവത്തില്‍ അടിച്ചെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button