കോട്ടയം: ലേലത്തില്‍ പൂവന്‍ കോഴിക്ക് ലഭിച്ച വില ലക്ഷം കടന്നു. കോട്ടയം പെരുന്നാളിനോടനുബന്ധിച്ച് നടന്ന ലേലത്തിലാണ് കോഴിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ വരെ ഉയര്‍ന്നത്. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയതാണ് ലേലം. കോട്ടയം സ്വദേശി മനോജ് മണ്ണൂരാണ് ഇത്രയും വില കൊടുത്ത് കോഴിയെ സ്വന്തമാക്കിയത്. ലേലത്തില്‍ ആദ്യത്തെ കോഴിക്ക് പൊന്നുംകോഴിയെന്ന പേരിലാണ് ലേലം നടക്കുന്നത്. മറ്റു കോഴികള്‍ക്ക് 10000 രൂപയും 5000 രൂപയുമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് ലേലം നടന്നിരുന്നെങ്കിലും ഒരു ലക്ഷത്തിന് മുകളില്‍ വില ഉയരുന്നത് ഇത് ആദ്യമായാണ്.
Post Your Comments