KeralaNews

ഇത്തവണ മെഡിക്കല്‍ ഫീസില്‍ വര്‍ധനവില്ലെന്ന് കെ കെ ശൈലജ

 

കണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളുടെ ഫീസ് വര്‍ധിപ്പിക്കരുതെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ കെ ശൈലജ. നീറ്റ് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായാണ് കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നടത്തിയത്. ക്യാപിറ്റേഷന്‍ ഫീ കേരളത്തില്‍ പൂര്‍ണമായും ഇല്ലാത്ത സ്ഥിതി വന്നു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ വന്‍ തുക വാങ്ങുമ്പോള്‍ ഏകീകൃത ഫീസ് സംവിധാനമാണ് ഇവിടെ നടപ്പാക്കിയത്.

25,000 രൂപ നിശ്ചയിക്കണമെന്ന് സ്വാശ്രയ കോളേജുകളോട് ആവശ്യപ്പെടാനാവില്ല . അതില്‍ അവര്‍ക്ക് ചില പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. സുപ്രീം കോടതിക്ക് കീഴിലെ ഫീ റെഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. ഫീസ് വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ സര്‍ക്കാറിന് സാധിക്കില്ല. കേരളത്തിനു പുറത്തെ കുട്ടികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നല്‍കുന്ന വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button