ഝാബുവ: ഇന്ത്യ-പാക് വിഭജനത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രത്ലാമിലെ ബിജെപി സ്ഥാനാര്‍ഥിയായ ഗുമന് സിംഗ് ദാമോറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കേണ്ടി വരില്ലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം പാകിസ്ഥാന്റെ രാഷ്ട്രപിതാവിനെ പുകഴ്ത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരിക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം താന്‍ പ്രധാനമന്ത്രിയാകണം എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മര്‍ക്കടമുഷ്ടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന ഒരു അഭിഭാഷകനും വിദ്യാഭ്യാസമുള്ള മനുഷ്യനുമായിരുന്നു. ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. ഇന്ത്യയെ വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഗുമന് സിംഗ് ദമോര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Post Your Comments