![clash poliing booth up](/wp-content/uploads/2019/05/clash-poliing-booth-up.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്്ജിലെ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. ബിജെപി പതാകകൊണ്ട് വോട്ടര്‍ ചെരുപ്പ് തുടച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. പാര്‍ട്ടി പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മാര്‍ദ്ദിച്ചു.
പോളിംഗ് ബൂത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടര്‍ തന്റെ ചെരിപ്പ് തുടച്ചുവെന്നാണ് ആരോപണം. ഇതു കണ്ടുവന്ന ഒരു ബിജെപി പ്രവര്‍ത്തകന്‍ ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞതോടെ കുറച്ചാളുകള്‍ സംഘം ചേര്‍ന്നെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. എന്നാല്‍ വോട്ടെടുപ്പിനെ ഇത് ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments