NattuvarthaLatest News

ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

അസം സ്വദേശിനിയായ ആസിയ കാത്തൂണിന് ആണ് കഴുത്തിനു കുത്തേറ്റത്.

ആലിപ്പറമ്പ് ; ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമം, ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആലിപ്പറമ്പ് കാമ്പ്രം സ്വദേശി ചിറയിൽ മുഹമ്മദ് നിസാർ(24) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ ആസിയ കാത്തൂണിന്(22) ആണ് കഴുത്തിനു കുത്തേറ്റത്.

ആലിപ്പറമ്പ് തോണിക്കടവത്തെ കോഴിഫാം ജീവനക്കാരിയാണ് ആക്രമിക്കപ്പെട്ട ആസിയ. ഫാമിന്റെ സമീപത്തെ വീട്ടിലാണ് താമസം. ഭർത്താവ് നാട്ടിലേക്കു പോയ സമയത്തായിരുന്നു ആക്രമണം. നാട്ടുകാരാണ് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ പ്രതിയുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പു നടത്തി. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button