കോട്ടയം: യാത്രക്കാരെ വലച്ച് കെഎസ്‌ആര്‍ടിസിയുടെ സമയക്രമീകരണം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലാണ് ചീഫ് ഓഫീസിന്റെ നിര്‍ദേശപ്രകാരം സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കര, കോട്ടയം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യത്തിലധികം സമയം ബസ്സുകള്‍ക്ക് വിശ്രമം നല്‍കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഓഫീസ് സമയം അനുസരിച്ച് സര്‍വീസ് നടത്തിയിരുന്ന ബസ്സുകളുടെ സമയം മാറിയതോടെ സ്ഥിരമായി കെഎസ്‌ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനെന്ന പേരിലുള്ള പല പരിഷ്‌കാരങ്ങളും പ്രധാന നഷ്ടങ്ങള്‍ക്ക് കാരണമായ വിഷയങ്ങളില്‍ മാനേജ്‌മെന്റ് കണ്ണടയ്ക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. ഡ്യൂട്ടി പാറ്റേണ്‍ അനുസരിച്ച് കിലോമീറ്റര്‍ തികയ്ക്കുന്നതിനും സമയം തികയ്ക്കുന്നതിനും വേണ്ടി രാത്രികാലങ്ങളില്‍ അനാവശ്യമായി നടത്തുന്ന ട്രിപ്പുകളാണ് കെഎസ്‌ആര്‍ടിസിയുടെ നഷ്ടത്തിന്റെ പ്രധാന കാരണം.
Post Your Comments