തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശ്കതമായ മഴയ്ക്കു സാധ്യത. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യയെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതു കൊണ്ട് രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കുട്ടികള്‍ വെള്ളക്കെട്ടിലും കുളങ്ങളിലും ചിറകളിലും ഇറങ്ങാതിരിക്കാൻ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുതെന്നും മുന്നറിയിപ്പ്
ഞായറാഴ്ച സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്(അഞ്ചു സെന്റീമീറ്റര്‍). പൊന്നാനിയില്‍ മൂന്നും കോന്നി, വയനാട് എന്നിവിടങ്ങളില്‍ ഒരു സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. വേനല്‍ മഴ അവസാനിക്കാന്‍ രണ്ടാഴ്ച കൂടി ബാക്കി നില്‍ക്കെ 35 ശതമാനം മഴക്കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.
Post Your Comments