ന്യൂ ഡൽഹി : ഭൗമ നിരീക്ഷണത്തിനും കാലാവസ്ഥാ നിരീക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായി വികസിപ്പിച്ച റഡാർ ഇമേജിങ് സാറ്റലൈറ്റ് വിഭാഗത്തിലെ റിസാറ്റ്- 2ബിആര്‍1 മെയ് 22 ന് വിക്ഷേപിക്കും. പിഎസ്എൽവി- സി46 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക. കാര്‍ട്ടോസാറ്റ്-3, ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ എന്നിവയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും.
റിസാറ്റ് 2-ന്റെ ലഘൂകരിച്ച പതിപ്പാണ് വിക്ഷേപണത്തിനായി തയ്യാറെടുക്കുന്നത്. ഭൗമ നിരീക്ഷണത്തിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും റിസാറ്റ് 2-നെക്കാള്‍ മികവ് 2ബിആര്‍1-ന് ഉണ്ടാകുമെന്ന് ഐഎസ്ആര്‍ അധികൃതർ വ്യക്തമാക്കുന്നു.
റിസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ റിസാറ്റ്-1 കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായാണ് വിക്ഷേപിച്ചത്. റിസാറ്റ് 2. അതിര്‍ത്തികള്‍ നിരീക്ഷിച്ച് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നിനുള്ള ഉപഗ്രഹമായിരുന്നു.
Post Your Comments