ആഗ്ര: പല കൊലപാതകങ്ങളും ആത്മഹത്യയായി തെറ്റിദ്ധരിക്കപ്പെടുകയും കുറ്റവാളി നിയമത്തിന്റെ പഴുതില്‍ നിന്നും രക്ഷപെടുകയും ചെയ്ത സംഭവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ തികച്ചും ആത്മഹത്യയായി മരണം സംഭവം ഒരു സെല്‍ഫി വീഡിയോയിലൂടെ കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞെന്ന വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വന്നത്. തനിക്ക് വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഭാര്യയാണെന്ന് സെല്‍ഫി വീഡിയോയിലൂടെ യുവാവ് മരണമൊഴി നല്‍കുകയായിരുന്നു. മരണത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് റെക്കോഡ് ചെയ്ത സെല്‍ഫി വീഡിയോയിലാണ് യുവാവ് ഇക്കാര്യം പറഞ്ഞത്.
ആഗ്ര സ്വദേശിയായ അവദേശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നു അവിദേശ്. മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പാണ് ഭാര്യ തനിക്ക് പാലില്‍ വിഷം കലക്കി നല്‍കിയതാണെന്ന് യുവാവ് ആരോപിച്ചത്. അവിദേശിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഇവരും അവിദേശുമായി വഴക്കുണ്ടായി. അവിദേശിനെ ഭാര്യയുടെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം ഭാര്യ തനിക്ക് വിഷം നല്‍കുകയായിരുന്നു എന്നാണ് യുവാവിന്റെ മൊഴി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments