Latest NewsNattuvartha

ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി

പ്രസരണ ലൈനുകൾ പുന:സ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ചുമതല

ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി, ഫോനി ചുഴലികാറ്റ് തകർത്തെറിഞ്ഞ ഒഡീഷക്ക് കൈത്താങ്ങുമായി കെ.എസ്.ഇ.ബി. താറുമാറായ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ 200 അംഗ സംഘത്തെ കെ.എസ്.ഇ.ബി ഒഡീഷയിലേക്ക് അയച്ചു.

ഒഡീഷയിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നുള്ള സംഘത്തെയാണ് ഒഡീഷയിലേക്ക് അയക്കുന്നത്. തൊഴിലാളി മുതൽ അസി.എൻജിനീയർ വരെ സംഘത്തിലുണ്ട്. ഒഡീഷ ഊർജ സെക്രട്ടറിയുടെ അഭ്യർത്ഥനയെ തുടർന്നാണിത്.

ഒഡീഷയിലെ പ്രസരണ ലൈനുകൾ പുന:സ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ചുമതല. മുമ്പ് പ്രളയം, ഓഖി സമയങ്ങളിലും തമിഴ്നാട്ടിലും ഇത്തരത്തിലുള്ള വലിയ ദൗത്യമേറ്റെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് സംഘം യാത്ര തിരിച്ചത്.

shortlink

Post Your Comments


Back to top button