Latest NewsKerala

ആറ് കോടിയുടെ സ്വര്‍ണകവര്‍ച്ച; സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് ലൈസന്‍സ് ഇല്ല; വിവരങ്ങൾ ഇങ്ങനെ

കൊച്ചി: കൊച്ചിയിൽ ആറ് കോടിയുടെ സ്വര്‍ണകവര്‍ച്ച നടന്ന ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ല. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്സ് പ്രവര്‍ത്തനം നിഗൂഢമാണെന്നാണ് പഞ്ചായത്തിന്‍റെ ആരോപണം. സംഭവത്തിന് ശേഷം സ്ഥാപനത്തില്‍ പരിശോധനയ്ക്കെത്തിയ പ‌ഞ്ചായത്ത് അധികൃതരെ ഗേറ്റില്‍ തടഞ്ഞെന്നും പഞ്ചായത്ത് പ്രസി‍ഡന്‍ ആരോപിക്കുന്നു.

ആലുവയ്ക്കടുത്തുളള എടയാര്‍ വ്യവസായ മേഖലയിലെ സിആര്‍ജി മെറ്റലോയ്സ് ഒരു സ്വര്‍ണ ശുദ്ധീകരണ ശാലയാണെന്നുള്ളത് കേട്ടുകേള്‍വി മാത്രം ആണെന്നാണ് പഞ്ചായത്ത് പറയുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്തിന്‍റെ ലൈസന്‍സ് ഇല്ല. വ്യവസായ മേഖലയിലെ സ്വര്‍ണശുദ്ധീകരണ ശാല അടക്കമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തടസങ്ങളുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button