കൊച്ചി: ആലുവ: സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുപോയ ആറുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ഗുണ്ടാ സംഘത്തിലേക്ക് വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ ഇന്നലെ രാത്രി വിട്ടയച്ചു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കിലും കവര്‍ച്ചയില്‍ പങ്കുളളതിന്‍റെ സൂചന കിട്ടിയിട്ടില്ല.
ആലുവ ഇടയാറിലെ സി.ആര്‍.ജി മെറ്റലേഴ്‌സിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് ബൈക്കിലെത്തിയവര്‍ കവര്‍ന്നത്. ഇന്നലെ വൈകുന്നേരം ആലുവയില്‍ നിന്ന് മുന്പ് കവര്‍ച്ചാ കേസുകളില്‍ പ്രതികളായ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെയും ഇന്നുരാവിലെ വിട്ടയച്ചു. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആലുവയിലെ ഗുണ്ടാ സംഘത്തില്‍പ്പെട്ട ചിലര്‍ സംഭവത്തിന് തൊട്ടുപിന്നാലെ കേരളം വിട്ടതായി വ്യക്തമായത്.
ഗുണ്ടാസംഘത്തിലെ ചിലർ കേരളത്തിന് പുറത്തുള്ള വിനോദ സഞ്ചാര മേഖലയിലേക്ക് പോകുന്നുവെന്ന് പിടിയിലായവരോട് പറഞ്ഞിരുന്നു. ഇവരില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും മറ്റൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാടുവിട്ടവർ പുതിയ ചില മൊബൈല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ഫോണിന്റെ വിശദാംശങ്ങള്‍ നാളെ ഉച്ചയ്ക്കുശേഷമേ സര്‍വീസ് പ്രൊവൈഡറില്‍ നിന്ന് പോലീസിന് ലഭിക്കുകയുള്ളൂ.
Post Your Comments