കുശിനഗര്‍: പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച നടന്ന സൈനിക നീക്കത്തില്‍ പര്തികരിച്ച് സംസാരിക്കവെയാണ് അദ്ദഹം പ്രതിപക്ഷത്തിനെതിരെ തിരഞ്ഞത്. ‘ഭീകരരെ വെടിവയ്ക്കും മുമ്പ് നമ്മുടെ സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങുമോ? എന്ത് നാടകമാണ് പ്രതിപക്ഷം കളിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭീകരര്‍ക്ക് നേരെ സൈന്യം വെടിവയ്ക്കരുതെന്നാണ് പ്രതിപക്ഷം പറയുന്നത് എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
ഭീകരവാദത്തിനെതിരേ നടപടിയെടുക്കാന്‍ സൈന്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ എന്റെ ജവാന്മാര് എന്നാണ് മോദി വിശേഷിപ്പിച്ചത്.
“ബോംബും തോക്കുകളുമായി ഭീകരര്‍ എന്റെ ജവാന്മാരുടെ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയം ജവാന്മാര്‍ക്ക് വെടിവയ്ക്കാന്‍ തെര. കമ്മീഷനോട് അനുമതി ചോദിക്കാന്‍ കഴിയുമോ. ഞാന്‍ കശ്മീരിലെത്തിയാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം അവിടം വൃത്തിയാക്കപ്പെട്ടിരിക്കും. ഇതാണ് തന്റെ ക്ലീന്‍ അപ്പ് ഓപ്പറേഷന് എന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments