Latest NewsInternational

ശ്രീലങ്കയില്‍ പള്ളികള്‍ക്ക് നേരെ കല്ലേറ്

കൊളംബോ: പള്ളികള്‍ക്ക് നേരെ കല്ലേറ്. ശ്രീലങ്കയിലാണ് സംഭവം. ചിലാവ് നഗരത്തില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മസ്ലിം പള്ളിയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായത്. .

ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അതിനിടെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മൂന്ന് പള്ളികള്‍ക്കും ഷോപ്പുകള്‍ക്കും നേരെ കല്ലേറും അക്രമവുമുണ്ടായി. ഒരു പള്ളിക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button