അബുദാബി : ഭിക്ഷാടന ലോബിക്കെതിരെ നടപടി കര്‍ശനമാക്കി യു.എ.ഇ. അബുദാബി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നൂറുകണക്കിന് ഭിക്ഷാടകരെയാണ് പൊലീസ് പിടികൂടിയത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലും മറ്റും വന്നവരാണ് ഭിഷാടനം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ നടപടികളും അധികൃതര്‍ സ്വീകരിച്ചു. ഭിക്ഷാടനത്തിന് ആസൂത്രിത നീക്കം നടത്തുന്നവര്‍ക്ക് ആറു മാസം തടവും ഫൈനും ശിക്ഷ ലഭിക്കുമെന്ന്‌ഫെഡറല്‍ പ്രോസിക്യൂഷന്‍ അറിയിച്ചു.
റമദാനില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. വിദേശങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവന്നു ഭിക്ഷാടനം നടത്തുന്നതായി വ്യക്തമായാല്‍ 2018ലെ യു.എ.ഇ ഫെഡറല്‍ നിയമം ആറാം നമ്പര്‍ പ്രകാരമായിരിക്കും ശിക്ഷ. ഭിക്ഷാടനം ക്രിമിനല്‍ കേസായാണു യു.എ.ഇ പരിഗണിച്ചു വരുന്നത്
Post Your Comments