പാലക്കാട് : സംസ്ഥാനത്തെ സിപിരിറ്റ് വ്യവസായം കൊഴുക്കുന്നത് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച. ഇതിന്റെ നിയന്ത്രണം തൃശൂര്‍ ലോബിയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.
ചിറ്റൂരിലെ സിപിഎം മുന്‍ പ്രാദേശിക നേതാവ് അത്തിമണി അനിലിന്റെ നേതൃത്വത്തില്‍ സ്പിരിറ്റ് എത്തിക്കുന്നത് കൊടുങ്ങല്ലൂര്‍ കേന്ദ്രമായുള്ള ഗോഡൗണില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് തൃശൂര്‍ സ്പിരിറ്റു ലോബിയാണ് ഈ കേന്ദ്രം നിയന്ത്രിക്കുന്നതെന്നും എക്‌സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചു. ചെന്നൈ, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലെ സ്പിരിറ്റു മാഫിയകളില്‍ നിന്നു എത്തിക്കുന്ന സ്പിരിറ്റ് കന്നാസുകളിലാക്കിയാണ് ഗോഡൗണുകളില്‍ സൂക്ഷിക്കുന്നത്
ഒരു കന്നാസില്‍ 37 ലീറ്റര്‍ ഉണ്ടാകും. ഇത്തരം കന്നാസുകളുമായി കഴിഞ്ഞദിവസം ഒരു കണ്ടെയ്‌നര്‍ ലോറി തൃശൂരില്‍ എത്തിയതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ചിറ്റൂരിലേക്കു സ്പിരിറ്റ് എത്തിച്ച കാറിന്റെ ഉടമയായ ഇരിങ്ങാലക്കുട സ്വദേശി ഒാട്ടോഡ്രൈവര്‍ ഒരാഴ്ചയായി ഒളിവിലാണ്. ഇയാളുടെ പേരില്‍ 3 ആഡംബരക്കാറുകളുള്ളതായി എക്‌സൈസ് കണ്ടെത്തി. അത്തിമണി അനിലിനും സ്പിരിറ്റുലോബിക്കും ഇടയിലെ കണ്ണിയാണ് ഈ ഒാട്ടോഡ്രെവര്‍ എന്നതിനും സൂചന ലഭിച്ചു.
Post Your Comments