വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരമാണ് അജയ് ദേവ്ഗണ്‍. നടി കാജോലുമായി വിവാഹം കഴിഞ്ഞ താരം സിനിമകള്‍ ഹിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. ഒടുവില്‍ പുറത്തിറങ്ങിയ ടോട്ടല്‍ ധമാല്‍ തിയ്യേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. അജയുടെ പുതിയ ചിത്രം ദേ ദേ പ്യാര്‍ ദേ യാണ്.
തന്റെ സിനിമകളില്‍ ചുംബന രംഗങ്ങളില്ലാത്തതിനു കാരണം വെളിപ്പെടുത്തുകയാണ് അജയ് ദേവ്ഗണ്‍. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തന്റെ സിനിമകള്‍ പുറത്തിറങ്ങാറുളളതെന്നും അതുകൊണ്ടാണ് ചുംബന രംഗങ്ങള്‍ ഇല്ലാത്തതെന്നുമാണ് നടന്‍ പറഞ്ഞത്. കൗമാര പ്രായമുളള കുട്ടിയുടെ കൂടെ വളരെ ഇന്റിമസിയുളള രംഗങ്ങള്‍ കാണുന്നത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഫാമിലിയ്‌ക്കൊപ്പം സിനിമ കാണുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ് താനെന്നും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സിനിമയ്ക്ക് അത്യാവശ്യമായി വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുളളുവെന്നും അജയ് കൂട്ടിച്ചേര്‍ത്തു.
മെയ് 17നാണ് അജയ് ദേവ്ഗണിന്റെ പുതിയ സിനിമ ദേ ദേ പ്യാര്‍ ദേ പുറത്തിറങ്ങുന്നത്.
Post Your Comments