സ്വകാര്യത കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ നമ്പര്‍ പങ്കുവയ്ക്കുന്നതില്‍ വിമുഖത കാട്ടുന്നവരാണ് താരങ്ങള്‍. എന്നാല്‍ ഭാര്യയും നടിയുമായ കാജോളിന്റെ വാട്സ്ആപ്പ് നമ്പര്‍ ട്വിറ്ററില്‍ പങ്കുവച്ച് ഭര്‍ത്താവ് അജയ് ദേവ്ഗണ്.
കജോൾ ഇന്ത്യയിലില്ല, വാട്സാപ്പ് നമ്പറിൽ കോ-ഓർഡിനേറ്റ് ചെയ്യുക എന്നായിരുന്നു നമ്പർ സഹിതമുള്ള അജയുടെ ട്വീറ്റ്. നമ്പർ കിട്ടേണ്ട താമസം കജോളിന്റെ വാട്സാപ്പിന് വിശ്രമം നല്‍കാതെ ആരാധകരും പണി തുടങ്ങി. എന്നാല്‍ അബദ്ധം പിണഞ്ഞ അജയ് ദേവ്ഗണിനെതിരെ ട്രോൾ മഴയുമായി ആരാധകരും എത്തി.
Post Your Comments