Latest NewsNattuvartha

ബൈക്കപകടം; വെള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു: സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

ഗുരുതരമായി പരിക്കേറ്റ പ്രേം ലാല്‍ ചികിത്സയിലാണ്

മാന്നാർ: വെള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു, ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മാന്നാര്‍ പാവുക്കര കണ്ണംപിടവത്ത് രക്തസാക്ഷി കെ ജി ഉണ്ണി കൃഷ്ണന്‍റെ മകൻ ശ്രീജിത്ത് ( സൂഹാസ്) 37 ആണ് മരിച്ചത്. സിപിഐ പാവുക്കര കണ്ണംപിടവത്ത് ബ്രാഞ്ച് അംഗമാണ് ശ്രീജിത്ത്.

അപകടത്തിനിടയാക്കിയത് ആലപ്പുഴ -ചങ്ങനാശേരി സംസ്ഥാന പാതയിൽ പുളിങ്കുന്ന് ഭാഗത്ത് വെച്ചാണ്. ബിവറേജ് കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരായ ശ്രീജിത്തും സുഹൃത്ത് പരുമല സ്വദേശിയായ പ്രേം ലാലും ജോലികഴിഞ്ഞ് ബൈക്കില്‍ വരികെ എതിരെ നിയന്ത്രണംതെറ്റി വന്ന വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടെയായിരുന്നു അപകടം.

രണ്ടുപേരിൽ ബൈക്ക് ഓടിച്ച പ്രേം ലാല്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന്‍റെ പുറകിലിരുന്ന ശ്രീജിത്ത് സമീപത്തെ പാടത്തുള്ള വെള്ള കെട്ടിലാണ് വീണത്. രക്ഷിക്കാനെത്തിയ നാട്ടുകാരോട് ശ്രീജിത്തിന്‍റെ കാര്യം പ്രേം ലാല്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന ശ്രീജിത്തിനെ കണ്ടെത്തി. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടയിൽ ശ്രീജിത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രേം ലാല്‍ ചികിത്സയിലാണ്.

shortlink

Post Your Comments


Back to top button